ഉക്രെയ്‌നില്‍ പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു. ഉക്രെയ്‌നില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷാ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി.
ഉക്രെയ്‌നില്‍ പഠിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ 2320 പേര്‍ കേരളത്തില്‍ നിന്നുമാണ്. ഉക്രെയ്‌നില്‍-റഷ്യ യുദ്ധം തുടരുന്നതിനിടെ അവിടെ പഠിക്കുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതിനാല്‍ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുവാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
English summary; CM urges action to repatriate Kerala students
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.