സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍ നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു, മകള്‍ വീണ വിജയനുമുള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് ആയച്ചു. ഇതേ ആവശ്യവുമായി സമീപിച്ച ഗിരീഷ് ബാബുവിന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ് പറയാനിരിക്കെയാണ് കുഴല്‍ നാടന്‍ എംഎല്‍എയുടെ ഹര്‍ജിയിലും കോടതി അഭിഭാഷകന്‍ വഴി നോട്ടീസ് അയച്ചത് സി.എം.ആർ.എല്ലിന് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് അനധികൃതമായി അനുമതി നൽകിയതിന് പകരമായാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പണം നൽകിയത് എന്നാണ് മാത്യു കുഴല്‍നാടന്റെ വാദം.
കുഴല്‍നാടന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാതെ പിണറായി വിജയൻ, വീണ വിജയൻ എന്നിവരെ മാത്രം എതിർകക്ഷികളാക്കിയതിൽ പ്രോസിക്യൂഷൻ ഇന്നും അസ്വഭാവികത ഉന്നയിച്ചു. എന്നാൽ, ആരെ വേണമെങ്കിലും എതിർകക്ഷികളാക്കാമെന്നും സാങ്കേതികത്വം പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും ഹർജിക്കാരൻ മറുപടി നൽകി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ സിഎംഎആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർക്ക് കോടതി നോട്ടീസ് നൽകിയത്.
നേരത്തെ കളമശ്ശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജിയിൽ കോടതി മുഖ്യമന്ത്രി, മകൾ വീണ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെ ഉള്ളവർക്ക് നോട്ടീസ് അയച്ചിരുന്നു. ഈ കേസിൽ വാദം നടന്ന് ഉത്തരവ് പറയാനിരിക്കെ ആണ് മാത്യു കുഴൽനാടൻ ഹർജിയുമായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മെയ് 6നാണ് തിരുവനന്തപുരം വിജിലൻസ് കോടതി, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതും തുടർന്ന് മാത്യു കുഴൽവാടൻ ഹൈക്കോടതിയെ സമീപിച്ചതും. മാത്യു കുഴൽനാടന്‍റെ ഹർജി വരുന്ന ജൂലൈ 2നും ഗിരീഷ് ബാബുവിന്റെ ഹർജി ജൂലൈ 3 നും ഹൈക്കോടതി സിംഗിൽ ബെഞ്ച് ജസ്റ്റിസ് കെ ബാബു പരിഗണിക്കും.
English Summary:
CMRL-Exalogic monthly transaction: High Court sends notice to Chief Minister, daughter
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.