21 January 2026, Wednesday

Related news

January 21, 2026
January 5, 2026
December 19, 2025
December 5, 2025
October 21, 2025
October 21, 2025
October 8, 2025
September 10, 2025
September 10, 2025
September 9, 2025

സിഎംആര്‍എല്‍ മാസപ്പടി കേസ് : സത്യവാങ് മൂലം നല്‍കാതെ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് ആയക്കും

Janayugom Webdesk
കൊച്ചി
June 17, 2025 2:04 pm

സിഎംആർഎൽ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം നൽകാത കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. മാധ്യമ പ്രവർത്തകനായ എം ആർ അജയൻ നടത്തിയ പൊതുതാൽപ്പര്യ ഹർജിയിൽ സിബിഐ അന്വേഷണം എതിർത്തുകൊണ്ട് മുഖ്യമന്ത്രിയും മകൾ വീണയും സത്യവാങ്മൂലം നൽകിയിരുന്നു. കേസ് ജൂലൈ 2ന് വീണ്ടും പരിഗണിക്കും.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ നേരെത്തെ ഹൈക്കോടതി തള്ളിയിരുന്നു. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് മുഖ്യമന്ത്രിയുടെ മകൾ സത്യവാങ്മൂലം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എക്സാലോജിക് ഒരു ബിനാമി കമ്പനി അല്ല.

കൃത്യമായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇടപാടുകൾ നടന്നത്. സി എം ആര്‍ എൽ എക്സാലോചിക്ക് ഇടപാട്നിലവിൽ എസ്എഫ്ഐഓ അന്വേഷിക്കുന്നുണ്ട്.താൻ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നു. എസ്എഫ്ഐ അന്വേഷിക്കുന്നതിനാൽ സിബിഐക്ക് അന്വേഷിക്കാൻ ആകില്ലെന്നും വീണയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.