
ലോകമെമ്പാടുമുള്ള മലയാളി ജനതയ്ക്ക് ക്രിസ്തുമസ് — പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിളക്കമാർന്ന സന്ദേശവുമായാണ് വീണ്ടുമൊരു ക്രിസ്തുമസ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. പരസ്പരസ്‌നേഹത്തിലും വിശ്വാസത്തിലും അടിയുറച്ച്, ലോകത്തെ പരിവർത്തനപ്പെടുത്താൻ സ്വന്തം ജീവിതം സമർപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മ പുതുക്കുന്ന ഈ ദിനം മാനവരാശിക്ക് എന്നും പ്രചോദനമാണ്.
ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും എല്ലാ രൂപങ്ങളിൽ നിന്നും മുക്തമായ, സമത്വസുന്ദരമായ ഒരു ലോകക്രമമാണ് ക്രിസ്തു വിഭാവനം ചെയ്തത്. മനുഷ്യരെ ഭിന്നിപ്പിക്കാനും അപരവിദ്വേഷം പ്രചരിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, ക്രിസ്തു മുന്നോട്ടുവെച്ച പുരോഗമന ആശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.
സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വെളിച്ചം കെടാതെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹ്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ നവകേരള സൃഷ്ടിക്ക് പുതുവർഷം ഊർജ്ജം പകരും. ഐശ്വര്യവും സമാധാനവും നിറഞ്ഞ നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി ആശംസിച്ചു. നേരത്തെ തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ക്രിസ്തുമസ് — പുതുവത്സര സ്നേഹസംഗമത്തിൽ മതമേലധ്യക്ഷന്മാരും സാമൂഹിക‑സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം അദ്ദേഹം ആശംസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.