സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകി.
സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിർദേശം ആര്‍ബിഐ നൽകിയിരുന്നു.സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന നിർദ്ദേശം റിസർവ് ബാങ്ക് നേരത്തെ പുറപ്പെടുവിച്ചതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു
അതിന് സ്റ്റേ വാങ്ങിയിരുന്നു.പുതിയ വിജ്ഞാപനം സഹകരണ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ബിഐക്കെതിരെ സംസ്ഥാനം കോടതിയേയും സമീപിച്ചിരുന്നു.
English Summary:
Co-operative Societies should not use the name Bank,
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.