26 February 2026, Thursday

Related news

February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 20, 2026
February 19, 2026
February 17, 2026

മേഘാലയയിൽ കൽക്കരി ഖനിയില്‍ അപകടം; മരണം 18 ആയി

Janayugom Webdesk
ഷില്ലോങ്
February 5, 2026 10:16 pm

മേഘാലയയിൽ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഖനിയിലാണ് ഡൈനാമിറ്റ് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിന് പിന്നാലെ അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. സംഭവത്തിൽ മേഘാലയ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. 

ഇന്നലെ രാവിലെ തങ്‌സ്‌കു മേഖലയിലെ ഒരു റാറ്റ് ഹോൾ ഖനിയിലാണ് ദുരന്തം. ശക്തമായ സ്ഫോടനത്തെ തുടർന്ന് ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. 16 മൃതദേഹങ്ങൾ ആദ്യം കണ്ടെടുത്തിരുന്നു. വൈകുന്നേരത്തോടെ രണ്ട് പേരുടെ കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊള്ളലേറ്റ ഒരാളെ ഷില്ലോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖനി ഉടമയ്ക്കും നടത്തിപ്പുകാർക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ തൊഴിലാളികൾ ഇടുങ്ങിയ തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.