തീരദേശ ഹർത്താൽ ജില്ലയിൽ പൂർണ്ണം. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകാതെയും, ജില്ലയിലെ എല്ലാ ഹാർബറുകളും ലാൻഡിങ് സെന്ററുകളും തീരദേശത്തുള്ള മാർക്കറ്റുകളും ചില്ലറ മത്സ്യ വില്പന കേന്ദ്രങ്ങളും പ്രവർത്തികാതെയും പ്രതീഷേധം ശക്തമാക്കി. തീരദേശത്തെ 90 ശതമാനത്തോളം കടകമ്പോളങ്ങൾ ഹർത്താലിനോട് അനുഭവ പ്രകടിപ്പിച്ച അടഞ്ഞു കിടന്നു.
ഹർത്താൽ വിജയിപ്പിച്ച ജില്ലയിൽ വെളിയങ്കോട്, പൊന്നാനി, കൂട്ടായി, താനൂർ പരപ്പനങ്ങാടി വള്ളിക്കുന്ന് എന്നീ മേഖലകളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. പൊന്നാനിയിൽ പി നന്ദകുമാർ എംഎൽഎ, കൂട്ടായി ബഷീർ, എ എം രോഹിത്, പി പി യൂസഫലി, കുഞ്ഞുമുഹമ്മദ്, കെ മുനീപ്,
കെ എ റഹീം, ഇമ്പിച്ചിക്കോയ തങ്ങൾ, പി കെ ഷാഹുൽ, കെ റഫീഖ് എന്നിവർ സംസാരിച്ചു. കെ ആർ റസാഖ് അധ്യക്ഷത വഹിച്ചു.
വെളിയങ്കോട് ടി എം സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു പി വി ഷാജി, കെ കെ അബൂ ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു. തിരൂർ കൂട്ടായി അങ്ങാടിയിൽ നടന്ന പ്രകടനവും പൊതുയോഗവും എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ കെ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
എസ്ടിയു നേതാവ് ബാപ്പുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഷുക്കൂർ, ഹുസൈൻ ഇസ്പാടത്ത്, സി സക്കീർ ഐഎൻടിയുസി, ഹനീഫ മാഷ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.