വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി പരാതി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിലാണ് ദമ്പതികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. വിദിത് വർഷ്ണി എന്ന വ്യക്തി വന്ദേഭാരതില്‍ നല്കിയ ഭക്ഷണത്തിന്റെ ചിത്രം എക്സിൽ പോസ്റ്റ് ചെയ്തത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടാണ് ചിത്രം പങ്കുവെച്ചത്.
ഇന്ന് 18–06-24 ന് എൻ്റെ അമ്മാവനും അമ്മായിയും ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് വന്ദേ ഭാരതിൽ യാത്ര ചെയ്യുകയായിരുന്നു. അവർക്ക് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കിട്ടുകയുണ്ടായി. കാന്റീൻ ജീവനക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുകയും ഇത് ആവർത്തിക്കാതിരിക്കുകയും വേണമെന്ന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് വിദിത് വർഷ്ണി എക്സിൽ കുറിച്ചു.
Today on 18–06-24 my Uncle and Aunt were travelling from Bhopal to Agra in Vande Bharat.
They got “COCKROACH” in their food from @IRCTCofficial. Please take strict action against the vendor and make sure this would not happen again @RailMinIndia @ AshwiniVaishnaw @RailwaySe pic.twitter.com/Gicaw99I17— Vidit Varshney (@ViditVarshney1) June 18, 2024
English Summary:‘Cockroach in food received from Vande Bharat’; IRCTC apologizes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.