നാളികേര വികസന ബോർഡിന്റെ തെങ്ങ് പുതുകൃഷിക്ക് സബ്സിഡി ഉൾപ്പെടെ സഹായങ്ങൾക്ക് അപേക്ഷ സ്വീകരിക്കാൻ ബോർഡ് ഉദ്യോഗസ്ഥർ ജില്ലകളിൽ പര്യടനം നടത്തും. സ്വന്തമായി 25 സെന്റ് കൃഷിഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം. 10 തെങ്ങിൻതൈ എങ്കിലും നട്ടുപരിപാലിക്കുന്നവരാകണം അപേക്ഷകർ. ഹെക്ടറിന് 6500 മുതൽ 15,000 രൂപ വരെ രണ്ട് വർഷത്തേയ്ക്ക് സബ്സിഡി ലഭിക്കും.
തെങ്ങിന്റെ ഇനം, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കി സബ്സിഡി ലഭിക്കും. അപേക്ഷാ ഫോറം നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ലകളിലെത്തുന്ന ബോർഡ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കണം. വിവരങ്ങൾക്ക്: https: //coconutboard. gov. in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.