10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024

കോയമ്പത്തൂർ റേഞ്ച് ഡിഐജി ആത്മഹ ത്യ ചെയ്‌തു

Janayugom Webdesk
കോയമ്പത്തൂർ
July 7, 2023 11:25 am

കോയമ്പത്തൂർ റേഞ്ച് ഡിഐജി വിജയകുമാർ(45) സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ റേസ് കോർസിലെ ക്യാമ്പ് ഓഫിസിലാണ് സംഭവമുണ്ടായത്. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ.

പ്രഭാതസവാരിക്ക് പോയ വിജയകുമാർ 6. 45ഓടെ തിരിച്ചെത്തിയത്. തുടർന്ന് തന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥനോട് റിവോൾവർ ചോദിക്കുകയും. റിവോൾവറുമായി ഓഫിസിൽ നിന്ന് ഇറങ്ങിയ അദ്ദേ​ഹം 6.50 ഓടെ വെടിയുതിർക്കുകയായിരുന്നു. ക്യാമ്പ് ഓഫിസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോ​ഗസ്ഥരാണ് ഉന്നത ഉദ്യോ​ഗസ്ഥരെ വിവരം അറിയിച്ചത്.

ആഴ്ചകളായി തനിക്ക് ഉറക്കം കിട്ടുന്നില്ലെന്നും താൻ വിഷാദത്തിലാണെന്നും വിജയകുമാർ തന്റെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. കൊയമ്പത്തൂർ ന​ഗരത്തിലെ റെഡ് ഫീൽഡിലെ തന്റെ ക്വാർട്ടേഴ്സിൽ കുടുംബത്തിനൊപ്പമാണ് വിജയകുമാര്‍ താമസിച്ചിരുന്നത്. അതേസമയം ഡിഐജിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary:Coimbatore range DIG com­mits suicide

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.