30 December 2025, Tuesday

കയർഫെഡ് നീതി മെഡിക്കൽ 
സ്റ്റോർ ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
August 9, 2023 12:23 pm

കയർഫെഡിന്റെ പുതിയ സംരംഭമായ നീതി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം കയർ വികസന ഡയറക്ടർ വി ആർ വിനോദ് നിർവ്വഹിച്ചു. ആലപ്പുഴ വലിയകുളം ജംഗ്ക്ഷന് സമീപം ചേർന്ന ഉദ്ഘാടന യോഗത്തിൽ കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. കയർഫെഡ് പുതിയ വിപണന മേഖലയിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീതിമെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നത്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 30 ദിവസത്തെ ക്രെഡിറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ മരുന്നുകളും 15 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്.

വാട്സ്‌ആപ്പ് വഴി മരുന്ന് കുറിപ്പടി അയച്ചാൽ 10 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലും ഓഫീസുകളിലും എത്തിച്ചുനൽകുന്നതിനുമുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യ വിൽപ്പന കയർ കോർപ്പറേഷൻ ചെയർമാൻ ജി വേണുഗോപാൽ നിർവ്വഹിച്ചു. ക്രെഡിറ്റ് കാർഡിന്റെ വിതരണം ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ കെ കെ ജയമ്മ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ബി നസീർ, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രതീഷ് ജി പണിക്കർ എന്നിവർ സംസാരിച്ചു. കയർഫെഡ് വൈസ് പ്രസിഡന്റ് ആർ സുരേഷ് സ്വാഗതവും, കയർഫെഡ് ജനറൽ മാനേജർ വി ബിജു നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: COIRFED inau­gu­rat­ed Neethi Med­ical Store

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.