13 January 2026, Tuesday

Related news

January 11, 2026
January 9, 2026
January 7, 2026
January 4, 2026
January 1, 2026
December 31, 2025
December 23, 2025
December 21, 2025
December 20, 2025
December 17, 2025

തണുത്തുവിറച്ച് ഡൽഹി; താപനില 3 ഡിഗ്രിയിൽ താഴെ, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡൽഹി
January 11, 2026 2:32 pm

ഡൽഹിയിൽ കഠിനമായ ശൈത്യതരംഗം തുടരുന്നു. ഞായറാഴ്ച പുലർച്ചെ അയനഗറിൽ താപനില 2.9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. പാലം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ 3 ഡിഗ്രിയും റിഡ്ജ് ഏരിയയിൽ 3.7 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജംഗിൽ 4.8 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. ശീതതരംഗത്തിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നഗരത്തിൽ ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ 1.6 മുതൽ 3 ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

രാവിലെ പലയിടങ്ങളിലും മിതമായ തോതിലും ചിലയിടങ്ങളിൽ കടുത്ത രീതിയിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ശൈത്യതരംഗത്തിനുള്ള യെല്ലോ അലർട്ട് ജനുവരി 12 തിങ്കളാഴ്ചയും തുടരും. ഡൽഹിക്ക് പുറമെ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ശീതതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാനിലെ ചിലയിടങ്ങളിൽ അതിശൈത്യത്തിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. തണുപ്പിനൊപ്പം ഡൽഹിയിലെ വായുനിലവാരവും മോശം അവസ്ഥയിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെ വായുനിലവാര സൂചിക 290 രേഖപ്പെടുത്തി. 39 നിരീക്ഷണ കേന്ദ്രങ്ങളിൽ 19 എണ്ണത്തിലും വായുനിലവാരം ‘അതിമോശം’ വിഭാഗത്തിലാണ്. വാഹനങ്ങളിൽ നിന്നുള്ള പുകയാണ് മലിനീകരണത്തിന്റെ പ്രധാന കാരണമെന്നും (13.8%), വ്യവസായശാലകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ മലിനീകരണ തോത് വർധിപ്പിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.