
കശ്മീർ താഴ്വരയില്‍ മൈനസ് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി ശീത തരംഗം വരവായി. മഞ്ഞുകൊണ്ട് റോഡുകളും മരച്ചില്ലകളും നിറഞ്ഞിരിക്കുകയാണ് കശ്മീരില്‍. ഒക്ടോബർ മുതലാണ് ശൈത്യകാലം ആരംഭിച്ചത്. ശ്രീനഗറിൽ മൈനസ് 3.1 ഡിഗ്രി സെൽഷ്യസ് തണുപ്പ് ആണ് കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തിയത്. ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ മൈനസ് 5.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പ് ആയ അനന്ത്നാഗ് ജില്ലയിൽ മൈനസ് 4.4ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. എന്നാൽ, ജമ്മു മേഖലയിൽ താപനിലയിൽ കുറവ് അനുഭവപ്പെട്ടു. ജമ്മു നഗരത്തിൽ 9.8ഡിഗ്രി സെൽഷ്യസും ബനിഹാലിൽ ‑0.5ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.