കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വിദഗ്ധരുടെ സഹായത്തോടെ ഫ്ലാറ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റിൽ താമസിക്കുന്ന 27 ഓളം പേർ ഇന്നലെയും ഇന്നുമായി ചികിത്സ തേടിയിരുന്നു. ഇവരില്‍ രണ്ടു പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്നാണ് ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ഫ്ലാറ്റിലെ കുടിവെള്ളം പരിശോധിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി കുടിവെള്ളത്തിൻ്റെ സാമ്പിൾ ശേഖരിച്ച് അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലും ഫ്ലാറ്റിലെ വെള്ളത്തിൽ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.