
കേരള സഹകരണ റിസ്ക് ഫണ്ട് വഴി സംസ്ഥാനത്ത് ആയിരം കോടി രൂപയോളം വിതരണം ചെയ്തതായി വ്യവസായ മന്ത്രി പി രാജീവ്. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിൽ ഉണ്ടാകുന്ന വിവിധതരം പ്രതിസന്ധികളിൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തി സർക്കാർ ഒപ്പമുണ്ടെന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് സഹകരണ വകുപ്പുകൾ ചെയ്യുന്നത്.
കേരളത്തിലെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക ജീവിതത്തിലും സഹകരണ വകുപ്പ് നിർണായക പങ്കുവഹിക്കുന്നുണ്ട്. ഉല്പാദന രംഗത്ത് കൂടെ സഹകരണ പ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ അപേക്ഷിച്ച് വായ്പ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് നൽകുന്ന സഹായങ്ങൾ ഉൾപ്പടെ കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനാകെ അഭിമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാക്കനാട് കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.