18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 5, 2024
December 5, 2024
December 2, 2024
November 30, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

സഹകരണമേഖലയിലെ ഇഡി ഇടപെടലിനെ പ്രതിരോധിക്കാന്‍ സഹകാരികള്‍ രംഗത്ത്

എല്‍ഡിഎഫ്-യുഡിഎഫ് സഹകാരികള്‍ സഹകരണ സംരക്ഷണ സമിതിക്ക് രൂപം നല്‍കി
Janayugom Webdesk
തിരുവനന്തപുരം
October 1, 2023 11:54 am

സഹകരണമേഖലയിലെ ഇഡി ഇടപെടലിനെ ഒന്നിച്ച് പ്രതിരോധിക്കുമെന്ന് യുഡിഎഫ്-എല്‍ഡിഎഫ് സഹകാരികള്‍, സഹകരണ സംരക്ഷണ സമിതി എന്ന പേരിൽ കോഴിക്കോട് കേന്ദ്രമാക്കി കൂട്ടായ്മക്ക് രൂപം നൽകി കഴിഞ്ഞു.സഹകരണ മന്ത്രി വി.എൻ. വാസവൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ നേതാവ് ജി സി പ്രശാന്ത് കുമാർ ചെയർമാനും കൺസ്യൂമർ ഫെഡ് ചെയർമാന്‍ എം മഹമൂദ് കൺവീനറുമായി സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. കരുവന്നൂർ സഹകരണ തട്ടിപ്പിൽ നടപടി ശക്തമാക്കിയതിന് പിന്നാലെ മറ്റു സഹകരണ ബാങ്കുകളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ എതിരാളികൾ ഒരുമിക്കാൻ തീരുമാനിച്ചത്.കേരളത്തിൽ എല്‍ഡിഎഫിനും, യുഡിഎഫിനുമാണ് സഹകരണ മേഖലയിൽ സജീവമായി ഇടപെടുന്നത്.

അതുകൊണ്ട് ആ രണ്ട് മുന്നണികളെ തകർത്തുകഴിഞ്ഞാൽ ബിജെപി അജണ്ടകൾ കുറച്ചൂടെ ഫലപ്രദമായി പ്രയോഗിക്കാൻ പറ്റുമെന്ന പരീക്ഷണമാണ് പലയിടത്തും നടത്തിക്കൊണ്ടിരിക്കുന്നത്, യുഡിഎഫ് നേതാവ് കൂടിയായ സമിതി ചെയർമാൻ സി ജി പ്രശാന്ത് കുമാർ പറഞ്ഞു.കേരളത്തിലെ സഹകരണ മേഖലയെ തകർക്കുക എന്ന ഗൂഢാലോചന കേന്ദ്ര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ അവസാനത്തെ രൂപമാണ് നമ്മൾ ഇപ്പോൾ കാണുന്നത്.

ഞങ്ങൾ രാഷ്ട്രീയം മറന്ന് സഹകാരി എന്ന പേരിലുള്ള കൂട്ടായ്മയുടെ ഭാഗമായി ഇ.ഡി നീക്കങ്ങളെ പ്രതിരോധിക്കാനും യാതാർത്ഥ്യങ്ങൾ ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചുസമിതി ഭാരവവാഹികള്‍ കൂട്ടിച്ചേര്‍ത്തു സമിതിയുടെ ഭാഗമായി സെപ്റ്റംബർ അഞ്ച് കോഴിക്കോട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി ഇത്തരം കൂട്ടായ്മകൾ രൂപീകരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.

Eng­lish Summary:
Col­lab­o­ra­tors are on hand to counter ED inter­fer­ence in the co-oper­a­tive sector

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.