31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 31, 2025
March 31, 2025
March 28, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 20, 2025

വയനാടിനായി കൈകോര്‍ത്ത്

Janayugom Webdesk
തൃശൂര്‍
August 5, 2024 11:09 am

എഐവൈഎഫിന്റെ സ്നേഹസാന്ത്വനം ഏറ്റുവാങ്ങി

വയനാടിനുള്ള തൃശൂരിന്റെ സ്നേഹസാന്ത്വനം കൽപ്പറ്റ കളക്ഷൻ സെന്ററിൽ സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഏറ്റുവാങ്ങി. ദുരിതബാധിതര്‍ക്ക് ജില്ലയിലെ എഐവൈഎഫ് 15 മണ്ഡലം കമ്മിറ്റികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍, ഭക്ഷ്യവസ്‌തുക്കള്‍, കുടിവെള്ളം തുടങ്ങിയവയാണ് എത്തിച്ചത്. മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയതറിഞ്ഞതോടെ ജില്ലയിലെ എഐവൈഎഫ് മണ്ഡലം കമ്മിറ്റികളോടും അവശ്യ സാധനങ്ങള്‍ സ്വരൂപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂന്ന് ലോഡ് വസ്തുക്കളുമായി വയനാട്ടിലേയ്ക്ക് പുറപ്പെട്ടത്. കൂടാതെ ജില്ലയിലെ ഭഗത് സിങ്ങ് യൂത്ത് ഫോഴ്‌സിന്റെ വളണ്ടിയർമാർ സന്നദ്ധ സേവന പ്രവർത്തങ്ങൾക്കായി ഈ വാഹനത്തിനൊപ്പം വയനാട്ടിലേക്ക് പുറപ്പെട്ടു. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സിപിഐ ദുരിതാശ്വാസ ഫണ്ട് ശേഖരണം

വാടാനപ്പള്ളി: സിപിഐ വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തി. വാടാനപ്പള്ളി സെന്ററിൽ നടന്ന ഫണ്ട് ശേഖരണത്തിന് ലോക്കൽ സെക്രട്ടറി സി ബി സുനിൽകുമാർ, അഷറഫ് വലിയകത്ത്, ആനന്ദൻ, സുദർശനൻ, സജിഷ് വാലപറമ്പിൽ, ദിനേഷ് പൊയ്ക്കരാത്ത്, ബിന്ദു ചന്ദ്രൻ, രവീന്ദ്രൻ ഐക്കാരത്ത്, ദാസൻ നടുവിൽക്കര തുടങ്ങിയവർ നേതൃത്വം നൽകി.
പാവറട്ടി: സിപിഐ തൈക്കാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാടിനായി ഫണ്ട് ശേഖരണം നടത്തി. മാമാബസാർ, ചൊവല്ലൂർപടി സെന്ററുകളിൽ നടന്ന ഫണ്ട് ശേഖരണത്തിന് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി എസ് ജയൻ, ലോക്കൽ സെക്രട്ടറി കെ കെ അപ്പുണ്ണി, റഹിം പാലുവായ്, ഹിറോ ബായി എന്നിവർ നേതൃത്വം നൽകി.
ഒല്ലൂര്‍ : വയനാടിനായി സിപിഐ മണ്ണുത്തി ലോക്കൽ കമ്മിറ്റി ശേഖരിച്ച ഫണ്ട്‌ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം കെ ഗോപാലകൃഷ്ണൻ, എഐവൈഎഫ് മണ്ണുത്തി മേഖല സെക്രട്ടറി റഫീഖ് അറയ്ക്കൽ എന്നിവർ ചേർന്ന് മണ്ഡലം സെക്രട്ടറി പി ഡി. റെജിക്ക് കൈമാറുന്നു. ഫണ്ട് ശേഖരണത്തിൽ മണ്ണുത്തി ലേക്കല്‍ കമ്മിറ്റി സെക്രട്ടറി കെ വി സുകുമാരൻ, സി. ജി. വത്സൻ, സജി പോപ്പ് നഗർ, ബിനോയ് സി എം. കൃഷ്ണൻ, ജ്യോതി പട്ടാളക്കുന്ന് എന്നിവർ പങ്കെടുത്തു.
അരിമ്പൂർ: സിപിഐ അരിമ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചു. ലോക്കൽ സെക്രട്ടറി കെ കെ മുകുന്ദൻ, സിമി ഗോപി, കെ കെ ശശി, വിൻസൻ, അജയൻ, നിധിൻ, ജോണി തുടങ്ങിയവർ നേതൃത്വം നൽകി.

വയനാടിനായി കൈകോർത്ത് എൻഎസ്എസ് യൂണിറ്റ്

തൃശൂര്‍: എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയിലെ എൻഎസ്എസ് യൂണിറ്റുകൾ വയനാടിനായി സമാഹരിച്ച അവശ്യവസ്തുക്കൾ കൈമാറി. തൃശൂർ ജില്ലയിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സമാഹരിച്ച വസ്തുക്കള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഏറ്റുവാങ്ങി. സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. ആർ എൻ ആൻസർ, സർവകലാശാല എൻഎസ്എസ് തൃശൂർ ജില്ലാ കോര്‍ഡിനേറ്റർ പ്രൊഫ. വിപിൻ കൃഷ്ണ, എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുത്തു.

Eng­lish Sum­ma­ry: for Wayanad

You may also like this video

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.