കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് 50 സീനിയർ ഡോക്ടർമാർ രാജിവച്ചു.
ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ്. സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓൺ‑കോൾ റൂമുകൾ, ശുചിമുറികൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക എന്നിവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ.
ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ആവശ്യമായ ഇടപെടലൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിന് മുതിര്‍ന്നതെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. രാജിക്ക് പിന്നാലെ 15 സീനിയര്‍ ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച രാവിലെ സമരപ്പന്തലിലെത്തി നിരാഹാരത്തില്‍ പങ്കുചേര്‍ന്നു.
അതേസമയം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് പന്ത് തിങ്കളാഴ്ച സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളുടെ 90 ശതമാനവും അടുത്ത മാസത്തോടെ പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ബലാത്സംഗക്കൊലപാതകത്തില്‍ കൊൽക്കത്ത പൊലീസിൽ കരാർ ജീവനക്കാരനായി ജോലി ചെയ്തിരുന്ന സഞ്ജയ് റോയിക്കെതിരെ സിബിഐ കഴിഞ്ഞദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.