11 March 2026, Wednesday

കൊളംബിയന്‍ തെരഞ്ഞെടുപ്പ്: ഇടതുപാര്‍ട്ടികള്‍ക്ക് ചരിത്ര നേട്ടം

Janayugom Webdesk
ബഗോട്ടോ
March 11, 2026 9:34 pm

കൊളംബിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ചരിത്ര നേട്ടം. ഈമാസം എട്ടിന് നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. മേയ് 31 നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കൊളംബിയന്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ദി പാക്ടോ ഹിസ്റ്റോറിക്കോ പാര്‍ട്ടി സഖ്യം 101 സീറ്റില്‍ 25 സീറ്റുകള്‍ നേടി. എന്നാല്‍ ഭൂരിപക്ഷം നേടാനായില്ല. വലതുപക്ഷ റാഡിക്കല്‍ സെന്‍ട്രോ ഡെമോക്രാറ്റിക്കോ 17 സീറ്റുകളാണ് നേടിയത്. വോട്ടിങ് ശതമാനത്തില്‍ പാക്ടോ ഹിസ്റ്റോറിക്കോ സഖ്യം 49% നേടിയത് ഗുസ്താവ പെട്രോയുടെ സ്വാധീനം ഇപ്പോഴും ശക്തമാണെന്ന സൂചനയാണ് നല്‍കുന്നത്. സര്‍ക്കാര്‍ നേരിട്ട വെല്ലുവിളികള്‍ക്കിടയിലും 49% വോട്ട് വിഹിതം നേടാനായത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 

2022ല്‍ കോണ്‍ഗ്രസില്‍ പാക്ടോ സഖ്യം 22 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും അത് കേവല ഭൂരിപക്ഷമല്ലെന്ന് പെട്രോ പ്രതികരിച്ചു. 2020ല്‍ 13 സീറ്റുകള്‍ നേടിയ സെന്‍ട്രോ ഡെമോക്രാറ്റിക്കോ ഇത്തവണ 17 സീറ്റുകളാണ് നേടിയത്. മുന്‍ പ്രസിഡന്റ് ആല്‍വാരോ ഇറിബെ നയിച്ച പാര്‍ട്ടിയാണ് സെന്‍ട്രോ ഡെമോക്രാറ്റിക്കോ. പെട്രോയുടെയും കൊളംബിയന്‍ ഇടതുപക്ഷത്തിന്റെയും ഏറ്റവും ശക്തനും വീട്ടുവീഴ്ചയില്ലാത്തതുമായ എതിരാളിയാണ് താനെന്ന് ഉറിബെ നിരവധി തവണ പ്രഖ്യാപിച്ചിരുന്നു.
മേയ് 31 നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലെ ഫലം അനുകൂലമാകുമെന്നാണ് ഹിസ്റ്റോറിക്കോ സഖ്യത്തിന്റെ പ്രതീക്ഷ. അമേരിക്കന്‍ താല്പര്യം വച്ചുപുലര്‍ത്തുന്ന സെന്‍ട്രോ ഡൊമോക്രാറ്റിക്കോ സഖ്യത്തിന് അടുത്തിടെയുണ്ടായ വെനസ്വലന്‍ വിഷയം തിരിച്ചടി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.