15 January 2026, Thursday

Related news

December 30, 2025
December 27, 2025
December 1, 2025
December 1, 2025
November 27, 2025
October 27, 2025
October 18, 2025
July 18, 2025
June 18, 2025
May 31, 2025

കാലാവസ്ഥാ വ്യതിയാനം ചെറുക്കൽ നമ്മുടെയും ഉത്തരവാദിത്തം

Janayugom Webdesk
January 19, 2025 4:15 am

കാലാവസ്ഥാ വ്യതിയാനം മനുഷ്യരുടെയും പ്രകൃതിയുടെയും ഭാവിക്ക് വലിയ വെല്ലുവിളിയാണ്. ഇതിനെ ചെറുക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്നത്, സമുദ്രനിരപ്പ് ഉയരുന്നത്, ജൈവവൈവിധ്യം നഷ്ടമാകുന്നത് എന്നിവ ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.
സഹസ്രാബ്ദങ്ങളായി ആളുകൾ ജീവിച്ചിരുന്ന സ്ഥിരതയുള്ള കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വരൾച്ചയും വെള്ളപ്പൊക്കവും പോലുള്ള അതിരൂക്ഷമായ കാലാവസ്ഥാ ആഘാതങ്ങൾ പലരെയും വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ പ്രേരിപ്പിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നതും വരൾച്ചയും പോലുള്ള സാവധാനത്തിലുള്ള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, മെച്ചപ്പെട്ട ജീവിതം തേടി പോകാൻ കടുത്ത തീരുമാനമെടുക്കേണ്ടി വരുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന് സംഘർഷം, സാമ്പത്തിക അവസരങ്ങൾ, രാഷ്ട്രീയം തുടങ്ങിയ മറ്റ് ഘടകങ്ങളുമായി ബന്ധമുണ്ട്. ഇത് കുടിയേറ്റം വർധിപ്പിക്കും. 2100 ഓടെ ആഗോള ജനസംഖ്യയുടെ 50–75 ശതമാനത്തിന് കടുത്ത ചൂടും ഈർപ്പവും കാരണം “ജീവന് അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങൾ” നേരിടേണ്ടിവരുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഉപയോഗിച്ചുപേക്ഷിക്കുന്ന ഊർജസ്രോതസ്സുകൾ കുറക്കുകയും പുനഃസൃഷ്ടിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും വേണം. വനങ്ങളും ജലസ്രോതസുകളും സംരക്ഷിക്കുകയും പരിസ്ഥിതി സമതുലിതം നിലനിർത്തുകയും ചെയ്താല്‍ ഒരുപരിധിവരെ പിടിച്ചുനില്‍ക്കാം.

അനസ് എന്‍ എം
മാടായിപ്പാറ, കണ്ണൂർ

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.