
നാല് ലേബർ കോഡുകൾ ഉടൻ പിൻവലിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾ, കരാർ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാ തൊഴിലാളികൾക്കും ദേശീയ മിനിമം വേതനം പ്രതിമാസം 26000 രൂപയായി പ്രഖ്യാപിക്കുക, ഔട്ട്സോഴ്സ്, ഫിക്സഡ് ടേം തൊഴിൽ, അപ്രന്റീസുകൾ, ട്രെയിനികൾ തുടങ്ങി പല പേരുകളിൽ തൊഴിലിനെ താൽക്കാലിക വൽക്കരിക്കുന്ന സമ്പ്രദായം നിർത്തലാക്കുക, കരാർ തൊഴിലാളികൾക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉടൻ നടപ്പിലാക്കുക, അസംഘടിത തൊഴിലാളികളും കർഷക തൊഴിലാളികളും ഉൾപ്പെടെ എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമം പെൻഷൻ 9000 രൂപയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക. വീട്ടുജോലിക്കാർ, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ, നിർമ്മാണ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ, കാർഷിക തൊഴിലാളികൾ, കടകളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾ, ലോഡിംഗ്/അൺലോഡിംഗ് തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ, സാൾട്ട്-പാൻ തൊഴിലാളികൾ, ബീഡി തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, റിക്ഷാ തൊഴിലാളികൾ, ഓട്ടോ/ടാക്സി /ടാക്സി ഡ്രൈവർമാർ, മത്സ്യബന്ധന തൊഴിലാളി സമൂഹം തുടങ്ങിയവരെ രജിസ്റ്റർ ചെയ്യുകയും പെൻഷൻ ഉൾപ്പെടെയുള്ള സമഗ്ര സാമൂഹിക സുരക്ഷ പദ്ധതി നടപ്പിലാക്കുകയും ചെയ്യുക. പങ്കാളിത്തപെൻഷനുപകരം പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 20ന് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായുള്ള ജില്ലാ കൺവൻഷൻ കെ ജി ബോസ് ഭവനിൽ ചേർന്നു.
സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി എൻ ജി മുരളീധരൻ നായർ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് പി എൻ മോഹനൻ സമരപരിപാടികൾ വിശദീകരിച്ചു. കെ മല്ലിക, കെ സി ജയപാലൻ (എഐടിയുസി), ടി കെ നൗഷാദ്, (സിഐടിയു), എം രാമചന്ദ്രൻ(എച്ച് എം എസ്), പി ടി ഉണ്ണിക്കൃഷ്ണൻ (എന്‍എല്‍സി), സുബ്രഹ്മണ്യൻ വി (ടിയുസിഐ), മോഹൻ കാട്ടാശ്ശേരി (ടിയുസിസി) തുടങ്ങിയവർ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ബി രാജു സ്വാഗതവും സി അംബിക നന്ദിയും പറഞ്ഞൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.