1 March 2026, Sunday

വാണിജ്യ പാചകവാതക വില വീണ്ടും കൂട്ടി

Janayugom Webdesk
ന്യൂഡൽഹി
March 1, 2026 9:21 pm

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കൂടി. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ 1,776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല. 

ഈ വര്‍ഷം വാണിജ്യ സിലിണ്ടറുകള്‍ക്ക് നേരിടുന്ന മൂന്നാമത്തെ വലിയ വിലക്കയറ്റമാണിത്. ജനുവരി ഒന്നിന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെ, കേന്ദ്ര ബജറ്റിലും 49 രൂപയുടെ വര്‍ധനവ് വരുത്തിയിരുന്നു. നിലവിലെ വിലക്കയറ്റം കൂടി ചേരുന്നതോടെ ചെറുകിട കച്ചവടക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുതിച്ചുയരാന്‍ കാരണം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം നീണ്ടുനിന്നാല്‍ ഇന്ധന വരവിനെ ഇത് പ്രതികൂലമായി ബാധിക്കുകയും, എല്‍പിജി ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വില രാജ്യത്ത് ഇനിയും വലിയ തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Kerala State - Students Savings Scheme

TOP NEWS

March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.