17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
October 22, 2024
October 8, 2024
September 24, 2024
September 23, 2024
September 10, 2024
September 6, 2024
September 6, 2024
July 21, 2024
June 23, 2024

കേരള വാട്ടർ അതോറിറ്റിയുടെ പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുങ്ങുന്നു

Janayugom Webdesk
പാലക്കാട്
May 28, 2024 6:55 pm

വീട്ടിലിരുന്ന് തന്നെ ആൻഡ്രോയിഡ് മൊബൈൽ ഫോണിലൂടെ വാട്ടർചാർജ് അടയ്ക്കാമെന്ന് സാധാരണക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക, വീട്ടുമുറ്റത്ത് കുടിവെള്ളമെത്തുന്ന അധ്വാനം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി കേരള വാട്ടർ അതോറിറ്റിക്ക് വേണ്ടി ചലച്ചിത്ര അഭിനേതാക്കളെ അ­ണിനിരത്തി പരസ്യചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളും ഒരുങ്ങുന്നു. പ്രഹ്ളാദ് മുരളി മുഖ്യവേഷം ചെയ്യുന്ന ചിത്രങ്ങളിൽ വേദ സു­നിൽ, വിസ്മയ വിശ്വനാഥ് എന്നിവരാണ് നായികമാര്‍. ഷിബുവെമ്പല്ലൂർ സംവിധാനവും കൃഷ്ണ കെ സഹദേവ് ചായഗ്രഹണവും നിരഞ്ജൻകുമാർ എഡിറ്റിംഗും മുരളീധരൻ കൊട്ടാരത്ത് നിർമ്മാണവും റീജോ ചക്കാലക്കൽ സംഗീതവും ചാൾസ് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. കേരള വാട്ടർ അതോറിറ്റി ഫിനാൻസ് മാനേജർ & ചീഫ് അക്കൗണ്ട് ഓഫീസർ ഷിജിത്ത് വിയുടെ മേൽനോട്ടത്തിലാണ് പരസ്യ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഒരുങ്ങുന്നത്.

തമിഴ് മ്യൂസിക് ആൽബത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയ പ്രഹ്ളാദ് മുരളി യും ‘കേക്ക് സ്റ്റോറി‘യിലെ നായികയാണ് വേദ സുനിൽ. സ്കൂൾ ഡയറി, മരുഭൂമിയിലെ മഴത്തുള്ളി എന്നവയിലൂടെ ശ്ര ദ്ധേയയാണ് വിസ്മയ വിശ്വനാഥ്.
ഇവരെ കൂടാതെ ശോഭ പഞ്ചമം, സ്നേഹ ആർ, കൃഷ്ണൻകുട്ടി പൂപ്പുള്ളി, ആഷ മേനോൻ, ഷിജിൻ വേണുഗോപാൽ എന്നിവരും പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ ഷിബു വെമ്പല്ലൂർ വാട്ടർ അതോറിറ്റിക്ക് വേണ്ടി മുമ്പും പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

‘സോളമന്റെ തേനീച്ചകൾ’ എന്ന സിനിമയിലെ നാല് നായക നടീനടൻമാരെ വാട്ടർഅതോറിറ്റിയുടെ ആംനെസ്റ്റി അദാലത്തിന്റെ പരസ്യമൊരുക്കിയതും നടൻ സുനിൽ സുഖദ, അവതാരക പാർവതി ബാബു എന്നിവരെ വച്ച് വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ ലാബുകളുടെ പരസ്യം ഒരുക്കിയതും ഷിബുവെമ്പല്ലൂർ ആണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അന്തിമ ഘട്ടത്തിലുള്ള പരസ്യ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും വൈകാതെ പ്രദർശനത്തിനെത്തും.

Eng­lish Summary:Commercials and short films of Ker­ala Water Author­i­ty are being prepared
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.