18 January 2026, Sunday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

വിദ്വേഷപ്രസംഗം പരിശോധിക്കാന്‍ സമിതി രൂപീകരിക്കണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 11, 2023 11:43 pm

വിദ്വേഷ പ്രസംഗം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് സമിതി രൂപീകരിക്കാൻ കേന്ദ്രത്തോടാവശ്യപ്പെട്ട് സുപ്രീം കോടതി. രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ ഐക്യവും ആദരവും ഉണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ആറ് പേരുടെ ജീവനെടുത്ത ഹരിയാന കലാപം ഉള്‍പ്പെടെ മറ്റു വിഭാഗങ്ങളിലെ വ്യക്തികളെ കൊല്ലാനും സാമൂഹിക‑സാമ്പത്തിക ബഹിഷ്കരണവും ആഹ്വാനം ചെയ്യുന്ന ‘ലജ്ജാരഹിതമായ’ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു പരമോന്നത കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കമ്മിറ്റി രൂപീകരണം സംബന്ധിച്ച് ഈ മാസം 18ന് വിശദീകരണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് ബെഞ്ച് ആവശ്യപ്പെട്ടു. 

പരസ്പരം ഐക്യവും ആദരവും കാത്തുസൂക്ഷിക്കാൻ എല്ലാ വിഭാഗങ്ങളും ബാധ്യസ്ഥരാണെന്നും വിദ്വേഷ പ്രസംഗം ആര്‍ക്കും അംഗീകരിക്കാനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 2022 ഒക്ടോബര്‍ 21ലെ വിധിയനുസരിച്ച് രൂപീകരിച്ച നോഡല്‍ ഓഫിസര്‍മാര്‍ക്ക് ഒത്തുനോക്കുന്നതിനായി വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറാനും പരാതിക്കാരോട് കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരും പൊലീസും വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്നും ജീവനും സ്വത്തിനും നാശമുണ്ടാകില്ലെന്നും ഉറപ്പാക്കണമെന്നും കോടതി ഓഗസ്റ്റ് രണ്ടിന് ഉത്തരവിട്ടിരുന്നു.
വിദ്വേഷ പ്രസംഗങ്ങള്‍ സാമൂഹിക അന്തരീക്ഷം വഷളാക്കുമെന്നും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിക്കണമെന്നും സിസിടിവി സഹായത്തോടെ തെളിവുകള്‍ ശേഖരിക്കണമെന്നും പരമോന്നത കോടതി ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Com­mit­tee to check hate speech: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.