
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗഖത്ത് വിജയിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെ വര്‍ഗ്ഗീയ കൂട്ടുകെട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗ്ഗീയതയെ ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു. കണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റും, എടക്കാട് പഞ്ചായത്തു പ്രസിഡന്റുമായിരുന്ന രവീന്ദ്രനാണ് പാര്‍ട്ടി വിട്ടത്.
ഇദ്ദേഹത്തെ പോലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേതാക്കളുള്‍പ്പെടെ പാര്‍ട്ടി വിടുന്ന സാഹചര്യമാണുള്ളത്. കോൺഗ്രസ്- ജമാഅത്ത ഇസ്ലാമി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും കോണ്‍ഗ്രസ് മതേതര നിലപാട് കൈവിട്ടുവെന്നുംകെ വി രവീന്ദ്രന്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി എന്തും ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം തുറന്നടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.