23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 9, 2024
September 9, 2024
September 3, 2024
September 1, 2024
August 10, 2024
May 9, 2024
March 12, 2024
March 12, 2024
February 23, 2024

ഹരിയാനയില്‍ വര്‍ഗ്ഗീയസംഘര്‍ഷം തുടരുന്നു;നൂഹും സമീപപ്രദേശങ്ങളും കലാപഭൂമിയായി മാറുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2023 10:55 am

വര്‍ഗീയ സംരക്ഷണം തുടരുന്ന ഹരിയാനയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഹരിയാനിയിലെ നൂഹിലും സമീപപ്രദേശങ്ങളിലുമാണ് കലാപം നടക്കുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.നൂഹില്‍ ആരംഭിച്ച സംഘര്‍ഷം ഗുഡ്ഗാവ്, ഫരീദാബാദ്, പല്‍വല്‍ തുടങ്ങി സമീപജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട് അക്രമികള്‍ നിരവധി കടകള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്.

ഗുരുഗ്രാം സെക്ടര്‍ 57ല്‍ മസ്ജിദ് ആക്രമിച്ച് തീയിട്ടശേഷം ഇമാമിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗുഡ്ഗാവ് സെക്ടര്‍ 57ലെ അന്‍ജുമാന്‍ ജുമാമസ്ജിദിനാണ് കഴിഞ്ഞ രാത്രി അക്രമികള്‍ തീയിട്ടത്. ഇതിനിടയില്‍ നടത്തിയ വെടിവെപ്പിലാണ് ഇമാം കൊല്ലപ്പെട്ടത്.മുഖംമറച്ച 200 പേരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ അക്രമം അഴിച്ചുവിട്ടതെന്ന് സംഘര്‍ഷ മേഖലകളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

നൂഹ് അടക്കം നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്കിയിട്ടുണ്ട്. ഇതുവരെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസുകളെടുത്തതായി ഹരിയാന പൊലീസ് അറിയിച്ചു. എഴുപതിലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്.

ബജ്റംഗദളും വിഎച്ച് പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഫെബ്രുവരിയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബജ്റംഗദള്‍ നേതാവ് മോനു മനേസര്‍ സാന്നിദ്ധ്യമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ വെച്ച് റാലിക്ക് നേരെ കല്ലെറിഞ്ഞെന്നും ആരോപണമുണ്ട്. 

Eng­lish Sum­ma­ry: Com­mu­nal con­flict con­tin­ues in Haryana; Nuhil and sur­round­ing areas become riot zone

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.