എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് യുഡിഎഫിലുള്ള അന്തഃഛിദ്രം പുറത്തു വന്നുകഴിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിന്തുണ വേണ്ട എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനോട് വിയോജിച്ചുകൊണ്ട് ആർഎസ്‌പി രംഗത്ത് വന്നിരിക്കുന്നു. നാവുകൊണ്ടു മാത്രം മതേതരത്വം പറഞ്ഞ് എല്ലാത്തരം വർഗീയ ശക്തികളുമായും കൈകോർക്കുന്ന യുഡിഎഫ് തന്ത്രമാണ് തുറന്നു കാണിക്കപ്പെട്ടത്. പരസ്യമായാണോ രഹസ്യമായാണോ ഈ ബാന്ധവം നടത്തേണ്ടത് എന്നതിനെ ചൊല്ലിമാത്രമാണ് അവർ തമ്മിൽ കലഹിക്കുന്നത്. അന്ധമായ ഇടതുപക്ഷ വിരോധംമൂലം കണ്ണ് കാണാതായ യുഡിഎഫ് നേതാക്കൾക്ക് രാഷ്ട്രീയത്തിലെ ഇരുളും വെളിച്ചവും ഒരുപോലെയാണ്.
ഇടതുപക്ഷത്തിന് ന്യൂനപക്ഷ അവകാശങ്ങൾ എന്നത് ജനാധിപത്യാവകാശങ്ങളുടെ അലംഘനീയ ഭാഗമാണ്. അതുകൊണ്ടാണ് മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അവകാശങ്ങളും ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇടതുപക്ഷം എന്നും ഉറച്ചു നിൽക്കുന്നത്. വോട്ട് വന്നാലും പോയാലും ഇടതുപക്ഷം ന്യൂനപക്ഷ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
English Summary: Communal ties; UDF in darkness: Binoy Vishwam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.