19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 7, 2024
October 4, 2024
July 17, 2024
July 10, 2024
July 9, 2024
May 31, 2024
May 30, 2024
May 22, 2024
May 18, 2024

പലസ്തീന് ഐക്യദാര്‍ഢ്യവുമായി കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ട്ടികള്‍

Janayugom Webdesk
ജറുസലേം
October 11, 2023 11:39 pm

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ട്ടികള്‍. ഇസ്രയേല്‍, ഇറാന്‍, പലസ്തീന്‍, ഈജിപ്റ്റ്, ഡെന്മാര്‍ക്ക് തുടങ്ങിയ 21 രാജ്യങ്ങളിലെ പാര്‍ട്ടികളാണ് പ്രസ്താവന പുറത്തിറക്കിയത്. അധിനിവേശം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഫാസിസ്റ്റ് വലതുപക്ഷ സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന്റെ വലതുപക്ഷ ഫാസിസ്റ്റ് സര്‍ക്കാരാണ് ഉത്തരവാദി.

സംഘര്‍ഷം സെെനികമായി പരിഹരിക്കുക അസാധ്യമാണ്. അധിനിവേശം അവസാനിപ്പിക്കുകയും പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും അംഗീകരിക്കുകയുമാണ് സംഘര്‍ഷത്തിന് പരിഹാരമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലി അധിനിവേശത്തിനെതിരെയുള്ള പലസ്തീൻ ജനതയുടെ ചെറുത്തുനില്പിന് ഐക്യദാർഢ്യം പ്ര­കടിപ്പിക്കുന്നതായി ഇറാഖി കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രസ്താവന പുറത്തിറക്കി.

Eng­lish Sum­ma­ry: Com­mu­nist and Labor par­ties in sol­i­dar­i­ty with Palestine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.