18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024

കമ്മ്യൂണിസ്റ്റ് പാർട്ടി ബഹുജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനം: ബിനോയ് വിശ്വം

Janayugom Webdesk
അരുവിക്കര
December 13, 2024 11:18 pm

കമ്മ്യൂണിസ്റ്റ് പാർട്ടി നാട്ടിലെ ബഹുജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അരുവിക്കര ലോക്കൽ കമ്മിറ്റി ഓഫിസ് (ജി തങ്കപ്പൻ നായർ സ്മാരക മന്ദിരം ) ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെ സാധാരണക്കാർക്കും തൊഴിലാളികൾക്കും ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പാർട്ടി പ്രവർത്തകർ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ബഹുജനങ്ങളുടെ പ്രവർത്തനങ്ങൾക്കായി പാർട്ടി ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സ്മാരക മന്ദിരത്തിന്റെ ചെയർമാനും മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ അരുവിക്കര വിജയൻ നായര്‍ അധ്യക്ഷത വഹിച്ചു. എം ഗോപാലകൃഷ്ണൻ നായരുടെ സ്മരണാർത്ഥമുള്ള ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ നിർവഹിച്ചു. മന്ത്രി ജി അർ അനിൽ മുഖ്യപ്രഭാഷണം നടത്തി. മൺമറഞ്ഞ സംസ്ഥാന സെക്രട്ടറിമാരുടെ ഫോട്ടോ അനാച്ഛാദനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാറും മണ്ഡലത്തിലെ മൺമറഞ്ഞ നേതാക്കൻമാരുടെ ഫോട്ടോ അനാച്ഛാദനം മണ്ഡലം സെക്രട്ടറി എം എസ് റഷീദും നിർവഹിച്ചു. സ്മാരക മന്ദിരം ഡിസൈൻ ചെയ്ത എസ് സുരേന്ദ്രനെയും, കോൺട്രാക്ടർ കളത്തറ പ്രദീപിനെയും കെ ചന്ദ്രശേഖരൻ നായരെയും ജീവകാരുണ്യ പ്രവർത്തകനായ ഇരുമ്പ അനിലിനേയും സംസ്ഥാന സെക്രട്ടറി ഉപഹാരം നൽകി അനുമോദിച്ചു. 

അഡ്വ. ജി സ്റ്റീഫൻ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കല, എല്‍ഡിഎഫ് അരുവിക്കര പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ സുകുമാരൻ, അഡ്വ. രാജ്മോഹൻ സിപിഎം ലോക്കൽ സെക്രട്ടറി ആന്റണി, തുടങ്ങിയവർ പങ്കെടുത്തു. 

പൊതുസമ്മേളനത്തിൽ സ്മാരക മന്ദിര കമ്മിറ്റി കൺവീനറും, ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ. എസ് എ റഹീം സ്വാഗതം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പള്ളിച്ചൽ വിജയൻ, അരുൺ കെഎസ്, ജില്ലാ കൗൺസിൽ അംഗം ഈഞ്ചപുരി സന്തു, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വെള്ളനാട് സതീശൻ, പൂവച്ചൽ രാജീവ്, കീഴ്പാലൂർ രാമചന്ദ്രൻ, ഉഴമലയ്ക്കൽ ശേഖരൻ, കളത്തറ മധു, പുറുത്തിപ്പാറ സജീവ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. രാധിക ടീച്ചർ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി ആനന്ദ്, അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ ഹരികുമാർ, അജേഷ് എസ് എൽ, ബ്രാഞ്ച് സെക്രട്ടറി ഉഷ തുടങ്ങിയവർ പങ്കെടുത്തു. എന്‍ മനോഹരൻ നായർ നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.