9 December 2025, Tuesday

Related news

December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 1, 2025
December 1, 2025
November 30, 2025

യുപിയിലെ സമൂഹ വിവാഹ തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥരടക്കം 15 പേർ അറസ്റ്റിൽ

Janayugom Webdesk
ലഖ്നൗ
February 4, 2024 10:27 am

ഉത്തർപ്രദേശിലെ സമൂഹ വിവാഹ തട്ടിപ്പിൽ 15 പേർ അറസ്റ്റിൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയിൽ ക്രമക്കേട് നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയിൽ വെച്ച് നടന്നത്. ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം.
വധുക്കൾ കല്യാണമണ്ഡപത്തിൽ വരനില്ലാതെ ഇരിക്കുന്നതിന്‍റെയും, സ്വയം താലി ചാർത്തുന്നതിന്‍റെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. തുടർന്നാണ് പദ്ധതിയിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും രംഗത്ത് വന്നത്. പദ്ധതിയിൽ പങ്കെടുക്കുന്ന ദമ്പതികൾക്കായി 51,000 രൂപ സർക്കാർ നല്‍കിയത്. ഇത് തട്ടിയെടുക്കാൻ വിവാഹം കഴിഞ്ഞവർ ഉൾപ്പെടെ ഈ വേദിയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. അറസ്റ്റിലായ 15 പേരിൽ രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരാണ്.

Eng­lish Summary:Community mar­riage scam in UP; 15 peo­ple includ­ing gov­ern­ment offi­cials were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.