26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
November 27, 2024
November 23, 2024
November 8, 2024
October 29, 2024
October 29, 2024
October 16, 2024
September 14, 2024
August 8, 2024

സർവീസുകൾ വൈകിയാല്‍ വിമാന കമ്പനികൾ യാത്രക്കാർക്ക് ഭക്ഷണം ഉറപ്പാക്കണം: ഡിജിസിഎ

Janayugom Webdesk
ന്യൂഡൽഹി
November 23, 2024 6:25 pm

വിമാന സർവീസുകൾ വൈകുമ്പോൾ യാത്രക്കാർക്ക് ആവശ്യമായ ലഘുഭക്ഷണവും പാനീയങ്ങളും നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. നാല് മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് ആ സമയത്തേക്കുള്ള ഭക്ഷണവും നൽകണം. 

ദൂരക്കാഴ്ച കുറവായതിനാൽ ഉത്തരേന്ത്യയിൽ പലപ്പോഴും വിമാന സർവീസ് മുടങ്ങുന്നത് ഇപ്പോൾ പതിവാണ്. ഒരു സെക്ടറിൽ ഒരു വിമാനം വൈകുമ്പോൾ ഇതിന്റെ ഫലമായി എയർലൈൻ നെറ്റ്‌വർക്കിൽ ഉടനീളമുള്ള മറ്റെല്ലാ റൂട്ടുകളിലും സർവീസിന് കാലതാമസമുണ്ടാക്കുന്നു. സർവീസുകൾ വൈകുന്നതിനാലാണ് യാത്രക്കാർക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് ഡിജിസിഎ നിർദേശിച്ചത്.

വിമാനങ്ങൾ രണ്ട് മണിക്കൂർ വരെയാണ് വൈകുന്നതെങ്കിൽ യാത്രക്കാർക്ക് വിമാന കമ്പനികൾ കുടിവെള്ളം നൽകുകയും ചെയ്യണം. രണ്ട് മുതൽ നാല് മണിക്കൂർ വരെയാണെങ്കിൽ ചായ അല്ലെങ്കിൽ കാപ്പി എന്നിവയോടൊപ്പം ലഘു ഭക്ഷണവും നൽകണം. നാല് മണിക്കൂറിലധികം സർവീസ് വൈകിയാൽ യാത്രക്കാർക്കുള്ള ആഹാരം ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.