20 December 2025, Saturday

Related news

November 18, 2025
November 12, 2025
October 6, 2025
October 3, 2025
August 31, 2025
August 21, 2025
July 19, 2025
June 22, 2025
June 9, 2025
April 16, 2025

കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കും: ആദ്യ ഗഡു 24മണിക്കൂറിനുള്ളിൽ കൈമാറും

Janayugom Webdesk
പത്തനംതിട്ട
April 1, 2024 1:23 pm

പത്തനംതിട്ട റാന്നി തുലാപ്പള്ളി പുളിയൻകുന്ന് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജുവിന്റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.നഷ്ടപരിഹാരമായ 10 ലക്ഷം രൂപയുടെ ആദ്യ ഗഡു 24മണിക്കൂറിനുള്ളിൽ കൈമാറും. ആശ്രിതർക്ക് സർക്കാർ ജോലി നൽകാൻ ശുപാർശ ചെയ്യുമെന്നും ഫെൻസിംഗ് നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കളക്‌ടർ അറിയിച്ചു. ഇന്നു പുലർച്ചെ മൂന്നോടെയാണ് സംഭവം.

വന്യമൃഗ ശല്യത്തിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം പോസ്റ്റുമോർട്ടനടപടികൾക്കായി വിട്ടുനൽകില്ലെന്ന രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് കളക്ടർ എത്തി. വീടിന്റെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് ആനയെ ഓടിക്കാൻ ഇറങ്ങിയതാണ് ബിജു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Eng­lish Sum­ma­ry: Com­pen­sa­tion will be assured to Biju’s fam­i­ly who died in ele­phant attack

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.