4 February 2026, Wednesday

സുഹൃത്തുക്കൾക്കൊപ്പം മത്സരിച്ച് മദ്യപാനം; പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 30, 2025 3:53 pm

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് മദ്യം കഴിച്ച വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ആൽത്തറയിലെ പണി പുരോഗമിക്കുന്ന വീട്ടിലാണ് നഗരത്തിലെ വിവിധ സ്കൂളുകളിലെ ഏഴ് വിദ്യാർത്ഥികള്‍ ഒത്തുചേർന്ന് മദ്യപിച്ചത്.

അമിതമായി മദ്യപിച്ച പ്ലസ്ടു വിദ്യാർത്ഥി കുഴ‍ഞ്ഞു വീണതോടെ 5 പേർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയാണ് മ്യൂസിയം പൊലിസിനെ വിവരം അറിയിച്ചത്. പൊലീസാണ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തീർത്തും അവശനായ വിദ്യാർത്ഥിയെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസ് ഇതേ വരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വിവിധ സ്കൂകളിലെ കുട്ടികൾ ചേർന്നാണ് മദ്യപിച്ചത്. ഓണാഘോഷത്തിന് മുണ്ടുടുത്തെത്തിയ വിദ്യാർത്ഥികള്‍ ബെവ്ക്കോ ഔട്ട് ലെറ്റിൽ പോയാണ് മദ്യം വാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.