23 January 2026, Friday

അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെന്ന് പരാതിപ്പെട്ട ഡോക്ടറെ ആള്‍ദൈവത്തിന്റെ ‘ഭക്തര്‍’ മര്‍ദ്ദനത്തിനിരയാക്കി

Janayugom Webdesk
ലഖ്നൗ
March 22, 2023 5:55 pm

ആള്‍ ദൈവത്തെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് പീഡനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാൺപൂരിലെ കരൗളി ബാബ എന്ന സന്തോഷ് സിംഗ് ബദൗരിയയുടെ ഭക്തരാണ് വിമര്‍ശിച്ചതിന് ഡോക്ടറെ ആക്രമിച്ചത്. നോയിഡ സ്വദേശിയായ സിദ്ധാർത്ഥ് ചൗധരി എന്ന ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അത്ഭുതങ്ങള്‍ കാണിക്കുമെന്ന് അവകാശപ്പെടുന്ന കരൗളി ബാബയുടെ അടുത്തുവന്നിട്ടും പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലെന്ന് ഡോക്ടര്‍ പരാതിപ്പെട്ടു. പിന്നാലെ കരൗലിയുടെ ശിക്ഷ്യഗണങ്ങളും ബാബയും ഡോക്ടറെ ഭ്രാന്തനെന്ന് വിളിച്ച് തള്ളുന്നതും പുറത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതും മാധ്യമപ്രവർത്തകനായ പിയൂഷ് റായ് പങ്കുവച്ച വീഡിയോയില്‍ കാണാം.

മർദനത്തിൽ ഡോക്ടർ സിദ്ധാർത്ഥിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ ബാബക്കെതിരെ ഡോക്ടർ എഫ്ഐആർ ഫയല്‍ ചെയ്തു.

എന്നാൽ ഇവിടെ അക്രമമൊന്നുമില്ലെന്നും ഞങ്ങളുടെ ആശ്രമത്തെ അപകീർത്തിപ്പെടുത്താൻ പ്രദേശത്തെ ചിലർ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഞങ്ങളുടെ ആശ്രമത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയിൽ ചിലർക്ക് അസൂയയുണ്ടെന്നും ബാബ സന്തോഷ് സിംഗ് ബദൗരിയ പ്രതികരിച്ചു.

Eng­lish Sum­ma­ry: Com­plain­ing that no mir­a­cles were hap­pen­ing, the doc­tor was beat­en up by the ‘devo­tees’ of the god

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.