
പോറ്റിയേ കേറ്റിയേ… എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി തിരുവാഭരണ സംരക്ഷണ പാത സംരക്ഷണ സമിതി. അയ്യപ്പ ഭഗവാനെ ലോകത്തിന് മുൻപിൽ അവഹേളിച്ചെന്നും അത് അയ്യപ്പ ഭക്തർക്ക് വിഷമം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം യുഡിഎഫ് എംപിമാർ പാർലമെന്റില്‍ ഇതേ ഗാനം പാടി അയ്യപ്പനെ അധിക്ഷേപിച്ചു. എംഎൽഎ വിഷ്ണുനാഥും പാട്ടുപാടി അയ്യപ്പനെ പരിഹസിച്ചു. പാരഡിഗാനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. പാരഡി ഗാനം പാടുന്നതിൽ തെറ്റില്ല. പക്ഷെ, ഭഗവാൻ അയ്യപ്പന്റെ പേര് ഉപയോഗിച്ചതിലാണ് പ്രതിഷേധം. ഭക്തകോടികൾ ഹൃദയത്തിലേറ്റിയ അയ്യപ്പ ഭക്തിഗാനമാണ്. വികലപ്പെടുത്തി അവതരിപ്പിച്ചത്. ഒരിക്കലും അത് പാടില്ലായിരുന്നു. ഇതിന്റെ പിന്നിൽ ദുഷ്ടലാക്കാണുള്ളത്. ഈ ഗാനത്തിന്റെ ശിൽപ്പികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ലോകമാകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഗാനം ഉടൻ പിൻവലിക്കണമെന്നും പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.