22 January 2026, Thursday

വര്‍ക്കലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി അങ്കണവാടികളില്‍ കുട്ടികളെകൊണ്ട് രാഖി കെട്ടിപ്പിച്ചതായി പരാതി

Janayugom Webdesk
തിരുവനന്തപുരം
August 16, 2025 10:53 am

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ കുട്ടികളെക്കൊണ്ട് രാഖി കെട്ടിപ്പിച്ചു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്നിരിക്കേ, കേന്ദ്ര സര്‍ക്കരിന്റെ ഹര്‍ ഘര്‍ തിരങ്ക ആഘോഷത്തിന്റെ ഭാഗമായി നടത്തിയതെന്നാണ് വിശദീകരണം.

എന്നാല്‍ കേന്ദ്ര ഉത്തരവില്‍ പറയുന്നത് കുട്ടികള്‍ നിര്‍മിച്ച രാഖി സൈനികര്‍ക്ക് നല്‍കാനായി പോസ്റ്റല്‍ മാര്‍ഗ്ഗം അയക്കാനാണ് ഇതിന്‍റെ മറവിലാണ് കുട്ടികളെ കൊണ്ട് രാഖി പരസ്പരം കെട്ടിച്ചത്. കേന്ദ്രസർക്കാറിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അംഗൻവാടി ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അഡീഷണൽ സി ഡി പി ഓ അംഗൻവാടികളിൽ രാഖി നിർമ്മാണം നടത്താൻ നിർദ്ദേശം നൽകിയിരുന്നു.ഇവിടുത്തെ നിരവധി അങ്കണവാടികളിലാണ് കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച ചടങ്ങ് നടന്നത്. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.