തൃശൂർ മലക്കപ്പാറ വീരൻകുടി ഊരിലെ ആദിവാസി മൂപ്പനെ വനപാലകർ മർദ്ദിച്ചതായുള്ള ആരോപണത്തിൽ അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിര്‍ദ്ദേശം. വനം വകുപ്പ് വിജിലൻസ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിർദ്ദേശം നൽകിയത്.
ആരോപണം ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ ആദിവാസികൾക്കെതിരെ എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.റിപ്പോർട്ട് ലഭിച്ചാൽ ഉടൻ പരിശോധിച്ച് ഉചിതമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
English Summary: Complaint of beating tribal elders
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.