ന്യൂസ് ലോൻഡ്രി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ നല്‍കിയ മാനനഷ്ടക്കേസിൽ കർമ ന്യൂസ് എന്ന മലയാളം ഓണ്‍ലൈന്‍ മാധ്യമത്തിന് ഡൽഹി ഹൈക്കോടതി നോട്ടീസ് നല്‍കി. മാർച്ചിൽ കൊച്ചിയിൽ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത് 2023’ പരിപാടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. കർമ ന്യൂസിൽ നിന്നുള്ള മാപ്പപേക്ഷയും നഷ്ടപരിഹാരമായി രണ്ടു കോടി രൂപയും ആവശ്യപ്പെട്ടാണ് ഹര്‍ജി.
ന്യൂസ് ലോൻഡ്രി, കൺഫ്ലൂയൻസ് മീഡിയ, ന്യൂസ് മിനിറ്റ് എന്നീ മാധ്യമ സ്ഥാപനങ്ങൾ കേരള മീഡിയ അക്കാദമിയുമായി സഹകരിച്ചാണ് മാർച്ച് 25ന് ‘കട്ടിങ് സൗത്ത് 2023’ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടി ഇന്ത്യയെ വിഭജിക്കുന്ന തരത്തിലാണെന്ന് കർമ ന്യൂസ് പ്രചാരണം നടത്തിയതിനെതിരെയാണ് കേസ്.
English Summary:Complaint of false propaganda; Delhi High Court notice to Karma News
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.