ക്ലാസ് മുറിയിൽ നിന്നു ലഭിച്ച മിഠായിയിൽ ലഹരി കണ്ടെന്ന പരാതി തള്ളി പൊലീസ്. ഭക്ഷ്യവിഷബാധയാകാമെന്നാണ് പൊലീസ് നിഗമനം. പരാതിപ്പെട്ട
കുട്ടി കഴിച്ച ചോക്ലേറ്റിന്റെ പകുതി കഴിച്ച മറ്റൊരു കുട്ടിയെ കണ്ടെത്തിയെന്നും ഈ കുട്ടിക്കു കുഴപ്പങ്ങളില്ലെന്നും പൊലീസ് പറയുന്നു. കുട്ടിയെ പ്രവേശിപ്പിച്ച 2 ആശുപത്രികളിലെ ഡോക്ടർമാരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടി. എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് അമിത
രക്തസമ്മർദമുണ്ടായിരുന്നു.
പരിശോധനയ്ക്കിടെ നൽകിയ മരുന്നിന്റെ പാർശ്വഫലമായി ബെൻസോഡയാസിപൈൻ കുട്ടിയുടെ ശരീരത്തിൽ രൂപപ്പെട്ടതാകാമെന്നാണു ഡോക്ടർമാരുടെ നിഗമനം. സ്കൂളിൽ നിന്നു മടങ്ങിയെത്തിയ നാലുവയസ്സുകാരനായ കുട്ടി ഉറക്കം തൂങ്ങിയിരിക്കുന്നതു കണ്ടു സംശയം തോന്നിയ വീട്ടുകാർ ആശുപത്രിയിൽ
എത്തിക്കുകയായിരുന്നു. ലഹരി ഉള്ളിൽച്ചെന്നു എന്ന സംശയത്തെത്തുടർന്നു കുട്ടിയുടെ മാതാവ് കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് മണർകാട് പൊലീസ് അന്വേഷണം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.