22 January 2026, Thursday

Related news

January 14, 2026
January 11, 2026
January 6, 2026
January 5, 2026
January 4, 2026
December 29, 2025
December 23, 2025
December 23, 2025
November 23, 2025
November 22, 2025

പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതം

Janayugom Webdesk
കൊച്ചി
June 3, 2025 8:49 am

എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ രഘു. ഇന്നലെ രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞ് പോയ അ‍ർജുൻ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. അ‍ർജുൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നുണ്ട്. അർജുൻ സ്കൂളിൽ എത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് പിറവം പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം വിദ്യാർത്ഥി പിറവം ബസ്റ്റാൻ്റിൽ നിന്ന് ബസ് കയറി പേപ്പതി സ്റ്റോപ്പിൽ വരെ ഇറങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.