സ്വകാര്യ ബാങ്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായി പരാതി. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്വന്തം അക്കൗണ്ടിലുള്ള പണം പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇത്തരം മരവിപ്പിക്കല്‍ക്കൊണ്ട് ഉണ്ടാകുക. അതേസമയം ഇത്തരം നടപടി ഒഴിവാക്കുന്നതില്‍ നിസ്സഹായരാണെന്നാണ് ബാങ്ക് അധികൃതരുടെ പിന്നീടുള്ള പ്രതികരണമെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.
‘ജനയുഗം’ പ്രസിദ്ധീകരിച്ച ‘അരിപ്പത്തി വിറ്റുകിട്ടിയ 300രൂപ കാരണം ജീവിതം വഴിമുട്ടി ഇസ്മയില്‍‘എന്ന വാര്‍ത്തയില്‍ അനുഭവസാക്ഷ്യം നിരത്തി നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരുടെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ മരവിപ്പിക്കുന്നതെന്നും കമന്റുകളില്‍ ആരോപണമുണ്ട്. കമന്റുകളില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുന്നു. പൂര്‍മായും വായിക്കാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.
അരിപ്പത്തിരി വിറ്റ് കിട്ടിയ 300 രൂപ കാരണം ജീവിതം വഴിമുട്ടി ഇസ്മയിൽ
ഇതേ അനുഭവം എന്റെ കമ്പനി അക്കൗണ്ടിനും ഉണ്ടായിട്ടുണ്ടെന്ന് Sandhya Chandran എന്ന ഫേസ്ബുക്ക് ഉപയോക്താവ് പറയുന്നു. ഒരുപാടുതവണ പൊലിസുമായി ബന്ധപ്പെട്ടാണ് ഈ കേസില്‍ നിന്ന് ഒഴിവായതെന്നും അവര്‍ പ്രതികരിച്ചു.
പാസ്പോർട്ട് പുതുക്കാൻ വൈകിയതിന്റെ പേരിൽ പാസ്പോർട്ട് ഡീറ്റെയിൽവെച്ച് എടുത്ത ബാങ്ക് എക്കൗണ്ട് മാസങ്ങളോളം മരവിപ്പിച്ചതായി ‘എഴുത്തും വായനയും’ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പറയുന്നു.
south Indian bank 1150രൂപ മരവിപ്പിച്ചിരിക്കുന്നു. സൈബർ സെല്ലിൽ നിന്നും ബാൻ ചെയ്യാൻ പറഞ്ഞു എന്നാണ് അവർ പറഞ്ഞതെന്ന് Subair Seat Look എന്ന ഉപയോക്താവ് പ്രതികരിച്ചു.
തനിക്കും ഇതുപോലെ ഉള്ള ഒരു പ്രശ്നം പറഞ്ഞു 8000 രൂപ പിടിച്ചു വച്ചിട്ടുണ്ട് പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കെന്ന് Safeer Kannoth എന്ന ഫേസ്ബുക്ക് ഉപയോക്താവ് പറയുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് സുഹൈലിന്റെ 20000രൂപ ഇതുപോലെ പാനൂർ sbi പിടിച്ചു വച്ചുവെന്നും അദ്ദേഹം പറയുന്നു.
സമാനമായ പല കേസുകളിലും നിയമ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണെന്ന് Adv Sameer Elampadath എന്ന ഉപയോക്താവ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
പ്രതികരണങ്ങള്‍ ഇങ്ങനെ;
Sandhya Chandran
ഇതേ അനുഭവം എന്റെ കമ്പനി അക്കൗണ്ടിനും ഉണ്ടായിട്ടുണ്ട്. വടോദരയിലെ ഒരു പോലീസ് സ്റ്റേഷൻ ആയിരുന്നു, ഞാൻ അവിടുത്തെ si യെ സ്ഥിരമായി വിളിച്ചു വിളിച്ചു എല്ലാ പേപ്പേഴ്സ് ഉം ഹാജരാക്കി അവിടെയുള്ള ഫ്രണ്ട്സ് നെ സ്റ്റേഷനിൽ വിട്ടും ഒക്കെയാണ് റെഡി ആക്കിയത്
എഴുത്തും വായനയും
പാസ്പോർട്ട് പുതുക്കാൻ വൈകിയതിന്റെ പേരിൽ പാസ്പോർട്ട് ഡീറ്റെയിൽവെച്ച് എടുത്ത ബാങ്ക് എക്കൗണ്ട് മരവിപ്പിച്ച് നിർത്തി ഒരു മാസത്തോളം ഞാനും വെള്ളം കുടിച്ചു… പകരം ആധാർ കൊടുത്തു ശരിയാക്കിത്തരുന്ന വരെ ബ്രീഫ് ചെയ്തു…
നിസാരകാര്യങ്ങൾക്ക് പോലും ഇത്തരം പ്രതികരണങ്ങളാണ് ബാങ്കിൽ നിന്ന് … അവരോട് പറഞ്ഞാൽ അവർ നിസ്സഹായരും.
Sk Sk
ഇപ്പോഴും പബ്ലിക്കിന് അറിയാത്ത ഒരു കാര്യം ഉണ്ട്. ബാങ്കിൽ നമ്മൾ 10 കോടി ഇൻവെസ്റ്റ് ചെയ്താലും 5 ലക്ഷഠ രൂപക്ക് മാത്രമേ ബാങ്ക് ഗ്യാരണ്ടി തരുന്നുള്ളൂ .അതായത് എന്തെങ്കിലും കാരണവശാൽ ബാങ്ക് നശിച്ചു പോയാൽ കസ്ററമേഴ്സിസ് 5 ലക്ഷം കൊടുക്കും ബാക്കി സ്വാഹ
Yesudasan S
ഫെഡറൽ ബാങ്കിൽ നിന്നും കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണല്ലോ ഇത്. കേരളത്തിലെ ബാങ്കിടപാടുകൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചുമതല എന്നു മുതലാണ് ഗുജറാത്ത് പോലീസിന് കൈമാറിയത്??. അതു മാത്രമല്ല, സ്വന്തം കസ്റ്റമറോട് ബാങ്കിന് യാതൊരു ഉത്തരവാദിത്വവും ഇല്ലേ??.
അബ്ദുൽ ഷുക്കൂർ
ഫെഡറൽ ബാങ്കിനെയും, അദാനി ജി വില പറഞ്ഞോ ആവോ.… പത്തിരി ഹലാൽ ഫുഡ് ഇനമാണെങ്കിൽ ഇങ്ങൾ പെട്ടു ബ്രോ..
Ck Maji Pkl
പേരിലാണ് പ്രശ്നം സുഹൃത്തേ

Sharafu Konathakunnu പേര് അതൊരു പ്രശ്നം അന്ന്നു സങ്കി ഭരണാധികാരികൾക്
Subair Seat Look
south Indian bank എന്റെ 1150രൂപ മരവിപ്പിച്ചിരിക്കുന്നു. സൈബർ സെല്ലിൽ നിന്നും ബാൻ ചെയ്യാൻ പറഞ്ഞു എന്നാണ് അവർ പറഞ്ഞത്
Kunjappu Kunjappuareekara
Shihab PT എനിക്ക് ഒരാൾ 3000 രൂപ അയച്ച്.…അതിൽ എന്തോ prblm ഉണ്ടെന്ന് പറഞ്ഞ് freez ചെയ്തു
Raheem Abdu
ഇതാണ് ഫഡറൽ ബാങ്ക്
പ്രവാസികളും സൂക്ഷിക്കുക
രണ്ട് ലക്ഷവും കൂടുതലും നിക്ഷേപിക്കുന്നവർക്ക് പല ഓഫറുമായി ഇവർ ഗൾഫ് നാടുകളിൽ പ്രവർത്തിക്കുന്നുണ്ട്
Safeer Kannoth
എനിക്കും ഇതുപോലെ ഉള്ള ഒരു പ്രശ്നം പറഞ്ഞു 8000 രൂപ പിടിച്ചു വച്ചിട്ടുണ്ട് പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ
എന്റെ ഫ്രണ്ട് സുഹൈലിന്റെ ഇതുപോലെ പാനൂർ sbi ൽ ഇതുപോലെ 20000പിടിച്ചു വച്ചു
Amal Kzd
ആരെങ്കിലും പറഞ്ഞോ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആയിട്ട് ഏറ്റവും വലിയ തട്ടിപ്പ് നടത്തുന്ന ബാങ്ക് ആണ് ഫെഡറൽ ബാങ്ക് ഞാൻ അനുഭവസ്ഥൻ ആണ് ഉണ്ടായിരുന്ന അക്കൗണ്ട് ക്ലോസ് ചെയ്ത് പെട്ട ആളാണ് ഞാൻ
Amal Kzd
മുസ്ലിം പേരുള്ള അകൗണ്ടിൽ നിന്നും കുറച്ചു കുറച്ചായിട്ട് അടിച്ചു മാറ്റി കൊണ്ടിരിക്കുന്ന സംഭവം മോഡി അധികാരത്തിൽ വന്ന അന്നുമുതൽ തുടങ്ങിയതാണ് ഫെഡറൽ ബാങ്ക്
Adv Sameer Elampadath
Crypto Currency/ക്രിപ്റ്റോ കറൻസി സ്കാമുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കു പണം വരികയും , ടി വ്യക്തിയുടെ അക്കൗണ്ടിൽ നിന്ന് അതേദിവസം ഏതൊക്കെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയക്കുന്നുവോ ആ അക്കൗണ്ടുകളും അന്വേഷണ ഏജൻസിയുടെ നിർദേശാനുസരണം ഫ്രീസ് ചെയ്യുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടു വരുന്നത് .
പല കേസുകളിലും പരാതി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തർപ്രദേശ് , ഗുജ്‌റാത് , ബംഗാൾ സംസ്ഥാങ്ങളിൽ ആയതിനാൽ ടി സംസ്ഥാനങ്ങളിലെ അന്വേഷണ ഏജൻസികളാണ് അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യുവാൻ നിർദേശം കൊടുക്കുന്നത്.
കൂടുതലും, സ്കാമുമായി യാതൊരു ബന്ധവുമില്ലാത്ത നിരപരാധികളുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഫ്രീസ് ചെയ്യപ്പെട്ടിട്ടുള്ളത്.
സമാനമായ പല കേസുകളിലും നിയമ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ്.
Sheikha Sheikha
പേര് ഇസ്മായിൽ ആയതു കൊണ്ടും പത്തിരി ഹലാലായയ്തു കൊണ്ടും
സത്യാവസ്ഥ ബോധ്യപെടുത്തിയിട്ട് കാര്യമില്ല.
സ്വകാര്യ ബാങ്കുകളുടെ ഇത്തരം നടപടികള്‍ പൊലീസും ബന്ധപ്പെട്ട നിരീക്ഷണ ഏജന്‍സികളും ഭരണകൂടവും പരിശോധിക്കുമെന്നാണ് വായനക്കാര്‍ക്കുവേണ്ടി പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.