18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 17, 2025
March 11, 2025
March 10, 2025
March 8, 2025
March 2, 2025
February 28, 2025
February 27, 2025
February 26, 2025
February 23, 2025
February 23, 2025

മധ്യപ്രദേശിലെ ഉജ്ജൈനിയില്‍യുവതിയെ മദ്യംനല്‍കിയ ശേഷം നടുറോഡില്‍ ബലാത്സംഗം ചെയ്തെന്ന പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2024 1:36 pm

മധ്യപ്രദേശിലെ ഉജ്ജൈനില്‍ യുവതിയെ മദ്യംനല്‍കിയ ശേഷം നടുറോഡില്‍ ബലാത്സംഗം ചെയ്തെന്ന പരാതി.വഴിയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു.യുവതിയുടെ പരാതിയില്‍ ലോകേഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്.

അതിക്രമം പുറത്തുപറയാതിരിക്കാന്‍ യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. കൃത്യത്തിന് ശേഷം ലോകേഷ് ഉടന്‍ തന്നെ സ്ഥലം വിട്ടു. അതുവഴി കടന്നുപോയവര്‍ ഇത് തടയുന്നതിന് പകരം ദൃശ്യങ്ങള്‍ പകര്‍ത്തി. മദ്യലഹരിയില്‍ നിന്ന് മുക്തമായതിന് ശേഷം യുവതി പരാതി നല്‍കിയെന്നും ലോകേഷിനെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Com­plaint of rape in the mid­dle of the road after giv­ing alco­hol to a woman in Ujjain in Mad­hya Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.