
റോഡരികിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. വടക്കാഞ്ചേരി തെക്കുംകര സ്വദേശി ശശിധരന്റെ കാലിലാണ് വെള്ളമൊഴിച്ച് പൊള്ളിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്.
പൊള്ളലേറ്റ ശശിധരൻ ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവോണനാളിൽ ആയിരുന്നു സംഭവം. സംഭവത്തില്‍ പരാതി നൽകിയിട്ടും പ്രതികളെ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ശശിധരന്റെ കുടുംബം പറയുന്നത്. ഇരുകാലുകളിലും പൊള്ളലേറ്റിട്ടുണ്ട്. സൂര്യാഘാതം ഏറ്റതല്ല തിളച്ചവെള്ളം കൊണ്ടുള്ള പൊള്ളലാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി ശശിധരന്റെ ഭാര്യ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.