23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി

Janayugom Webdesk
ഭോപ്പാല്‍
April 14, 2023 6:05 pm

മധ്യപ്രദേശില്‍ പതിനൊന്നു വയസുകാരനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി.ഇന്‍ഡോറിലെ നിപാനിയ മേഖലയിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച ശേഷം നിര്‍ബന്ധിച്ച് ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്നിങ്ങനെ വിളിക്കാനായി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. സംഭവത്തില്‍ ലസുദിയ പൊലീസ് കേസെടുത്തു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 

കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രതികള്‍ ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാല്‍ വാങ്ങിതരാമെന്നും പറഞ്ഞു എന്നും കുട്ടി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങി നല്‍കാം എന്ന പേരില്‍ മഹാലക്ഷ്മി നഗറിന് സമീപം കൊണ്ടുപോയി ജയ് ശ്രീറാം, പാകിസ്ഥാന്‍ മുര്‍ദാബാദ് എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കുട്ടി സമ്മതിക്കാത്തതിനാല്‍ വിവസ്ത്രനാക്കി മര്‍ദ്ദിച്ചു. തുടര്‍ന്ന് കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെട്ട് വീട്ടില്‍ എത്തുകയായിരുന്നു.

Eng­lish Summary;Complaint that 11-year-old was abduct­ed and beat­en up and called ‘Jai Shri Ram’
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.