അങ്കണവാടിയില്‍ ജോലി വാദ്ഗാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ മഹേന്ദ്ര മേവാദ, മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കമ്മിഷണര്‍ മഹേന്ദ്ര ചൗധരി എന്നിവര്‍ക്കെതിരെയാണ് പാലി സ്വദേശിയായ യുവതി പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്ത് തന്നെയും ഇരുപതോളം സ്ത്രീകളെയും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
ലൈംഗികാതിക്രമം നടത്തുന്നതിന്റേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തിയെന്നും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ജോലി വാഗ്ദാനം ലഭിച്ചതോടെ സിരോഹിയിലെത്തിയപ്പോള്‍ ഭക്ഷണവും താമസസൗകര്യവും പ്രതികള്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ ബോധം പോകാനുള്ള മരുന്ന് കലര്‍ത്തി. അതിന് ശേഷമാണ് ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. നേരത്തെ ഇവര്‍ വ്യാജപരാതി നല്‍കിയതായി ഡിഎസ്‌പി പരസ് ചൗധരി പറഞ്ഞു. പിന്നീട് എട്ട് സ്ത്രീകളുടെ പരാതിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
English Summary:Complaint that 20 women were gang-raped by offering jobs
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.