23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
November 23, 2024
November 8, 2024
September 5, 2024
September 3, 2024
August 27, 2024
June 29, 2024
June 28, 2024
May 27, 2024
February 9, 2024

അര്‍ബുദരോഗിയായ യാത്രക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2023 7:22 pm

അര്‍ബുദരോഗിയായ യാത്രക്കാരിയെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെന്‍ഗുപ്ത എന്ന യാത്രക്കാരിയെയാണ് ജീവനക്കാരുടെ സഹായം തേടിയത്. എന്നാല്‍ ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍നിന്ന് അവരെ ഇറക്കിവിടുകയായിരുന്നു. ജനുവരി 30‑നാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എ എ 293 വിമാനത്തില്‍ കയറിയപ്പോള്‍ കൈയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്ത് വയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പു ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളിലേക്ക് വയ്ക്കാന്‍ തന്നെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാന അധികൃതര്‍ യുവതിക്കു നല്‍കിയ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അതേസമയം വിമാനത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡി ജി അരുണ്‍ കുമാര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry; Com­plaint that a pas­sen­ger suf­fer­ing from can­cer was kicked off the flight

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.