11 January 2026, Sunday

Related news

January 10, 2026
December 29, 2025
December 27, 2025
December 21, 2025
December 20, 2025
December 20, 2025
December 15, 2025
November 30, 2025
October 30, 2025
October 29, 2025

വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമം നടത്തിയതായി പരാതി

Janayugom Webdesk
ചെറുതോണി
March 18, 2025 11:44 am

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടില്‍ അതിക്രമിച്ചു കയറി കാപ്പിക്കുരു കുരുമുളക് എന്നിവയും വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി. പാല്‍കുളം മേടിന് സമീപത്ത് 50 വര്‍ഷക്കലമായി താമസിക്കുന്ന കുത്തനാപള്ളില്‍ നിജോ പോളാണ് രാതിക്കാരൻ. വീട് വനഭൂമിയിലാണെന്ന് ആരോപിച്ചായിരുന്നു അതിക്രമമെന്ന് നിജോ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബ സ്വത്തായി കിട്ടിയഭൂമിയാണ് ഇതെന്നും കരം അടച്ചതിന്റെ രസീത് പഞ്ചായത്ത് രേഖകളില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാല്‍ക്കുളംമേട് പ്രദേശത്ത് നിരവധി പേരെ മുന്‍പും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടുവാന്‍ വനം വകുപ്പ് ഉദ്ദോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. താമസിക്കാന്‍ തനിക്ക് മറ്റിടം ഇല്ലന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കളക്ടര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയതായി നിജോ പോള്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.