24 February 2026, Tuesday

Related news

February 24, 2026
February 1, 2026
January 12, 2026
January 7, 2026
December 15, 2025
December 9, 2025
November 4, 2025
March 21, 2025
March 7, 2025
February 26, 2025

പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടതായി പരാതി

Janayugom Webdesk
പോത്തൻകോട്
February 24, 2026 6:10 pm

തിരുവനന്തപുരം പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ മത്സ്യത്തിൽ പുഴുവിനെ കണ്ടതായി പരാതി. പോത്തൻകോട് മേലേ വിള സ്വദേശിനി ദിവ്യ വാങ്ങിയ മത്സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. വീട്ടിൽ കൊണ്ടുപോയി നോക്കുമ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടത്. പിന്നാലെ ദിവ്യ പോത്തൻകോട് പഞ്ചായത്തിൽ പരാതി നൽകി.

ഇന്ന് രാവിലെയാണ് പോത്തൻകോട് മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂര മത്സ്യത്തില്‍ ജീവനുള്ള പുഴുവിനെ കണ്ടത്. തുടർന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള മത്സ്യം കച്ചവടം ചെയ്യരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. പുഴുവിനെ കണ്ടെത്തിയ മത്സ്യം പരിശോധനയ്ക്കായി ലബോറട്ടറിലേക്ക് കൊണ്ടുപോയി.

എന്നാൽ ഇതു പുഴുവല്ല എന്നും ഈ ഇനത്തിൽപ്പെട്ട മത്സ്യത്തിൽ സാധാരണ കാണുന്ന ഒരുതരം വിരയാണെന്നും കേടായ മത്സ്യം അല്ല എന്നുമാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.