അംഗ പരിമിതനായ യാത്രക്കാരന് സീറ്റ് ഒഴിവായി കൊടുക്കാതെ ബസ് ജീവനക്കാര്‍ അപമാനിച്ചതായി പരാതി. ബസിലെ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ ജീവനക്കാരന്‍ കൂട്ടാക്കിയില്ല എന്നാണ് ആരോപണം ഉയര്‍ന്നത്. തൊടുപുഴ — മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന ശക്തി സ്വകാര്യ ബസ്സിൽ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഗാന്ധി സ്ക്വയറിൽ നിന്നാണ് അംഗപരിമിതനായ വ്യക്തി ബസിൽ കയറിയത്. ബസിന്റെ പിന്നിൽ അംഗപരിമിതർക്ക് സംവരണം ചെയ്ത സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന ബസിലെ ഡോറിന്റെ കിളിയോട് സീറ്റ് ഒഴിഞ്ഞു തരാൻ ആവശ്യപ്പെട്ടു. എന്നാൽ ബസിന്റെ കിളി സീറ്റ് ഒഴിവായി കൊടുക്കാൻ തയ്യാറായില്ല.
ഇതോടെ സീറ്റ് ഒഴിവായി കൊടുക്കാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരന്‍ തയ്യാറായില്ല. യാത്രക്കാർ വിവരം കണ്ടക്ടറെ അറിയിച്ചെങ്കിലും യാതൊരു സഹായവും ചെയ്യാതെ അയാളും കിളിയുടെ പക്ഷം ചേർന്ന് പ്രകോപനപരമായി സംസാരിക്കുകയാണ് ചെയ്തത്. ഇതോടെ കിളിയും ഇയാളുടെ കൂട്ടുകാരനും യാത്രക്കാരോട് കൂടുതൽ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം മുഴുവന്‍ തൊടുപുഴയിൽ നിന്ന് മുട്ടം കോടതിക്കവല വരെയുള്ള 8 കിലോ മീറ്റർ ദൂരവും അംഗപരിമിതനായ വ്യക്തി ബസിൽ നിന്നാണ് യാത്ര ചെയ്തത്. പിന്നീട് ബസിലെ മറ്റൊരു യാത്രക്കാരൻ സീറ്റ് ഒഴിവായി കൊടുത്തതിനെ തുടർന്ന് അംഗപരിമിതനായ വ്യക്തിക്ക് മൂലമറ്റം വരെ ഇരുന്ന് യാത്ര ചെയ്യാൻ സാധിച്ചു. സംഭവം യാത്രക്കാരിൽ ആരോ ഒരാൾ മൊബൈലിൽ ചിത്രീകരിക്കുകയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
ഇതോടെ വിവരം അറിഞ്ഞ് ഇന്നലെ വൈകിട്ട് 5.30 മണിയോടെ മൂലമറ്റം ബസ് സ്റ്റാന്റിൽ എത്തിയ ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒ ടി എ നസീറിന്റെ നേതൃത്വത്തിലുള്ള സംഘം മൂലമറ്റം ബസ് സ്റ്റാന്റിൽ എത്തി ബസിൽ പരിശോധന നടത്തി വാഹനത്തിന് എതിരെ നടപടി എടുക്കുകയും ചെയ്തു.
ടി ആർ നസീർ, എൻഫോഴ്സ്മെന്റ് ആർടിഒ, ഇടുക്കി
“കണ്ടക്ടറുടെ ഭാഗത്ത് നിന്നുണ്ടായ കൃത്യ വിലോപത്തിൽ കണ്ടക്ടർക്ക് കർശനമായ താക്കീത് നൽകുകയും പരാതി സംബന്ധിച്ച് ഇന്ന് ഉച്ചക്ക് 12 മണിക്ക് മുൻപ് എൻഫോഴ്സ് മെന്റ് ഓഫീസിൽ നേരിട്ട് എത്തി വിശദീകരണം നൽകണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ടക്ടറുടെ വിശദീകരണം പരിശോധിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും”.
English Summary: Complaint that the bus staff insulted the disabled passenger by not giving the seat vacant
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.