4 March 2026, Wednesday

Related news

February 26, 2026
February 21, 2026
February 7, 2026
February 4, 2026
January 29, 2026
January 28, 2026
December 6, 2025
December 5, 2025
November 26, 2025
November 23, 2025

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Janayugom Webdesk
കാസര്‍കോട്
September 23, 2024 10:36 pm

പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ
പിതാവിനും കാമുകനും എതിരെയാണ് കേസ്. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. ഇതേ സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ കാമുകന്‍ നിതിന്‍ കുമാറി(21)നെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. 

17കാരിയെയും കൂട്ടി പള്ളിക്കരയിലേക്കു പോയ നിതിന്‍ കുമാര്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്തസ്രാവം ഉണ്ടായി. ആദ്യം കാര്യമാക്കിയില്ലെങ്കിലും രക്തസ്രാവം അമിതമായതോടെ പെണ്‍കുട്ടിയെ കാമുകന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി മൊഴിയെടുത്ത ശേഷമാണ് നിതിന്‍ കുമാറിനെതിരെ പോക്‌സോ കേസെടുത്ത് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ തന്നെ നേരത്തെ പിതാവ് പീഡിപ്പിച്ചിരുന്നുവെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതു പ്രകാരമാണ് പിതാവിനെതിരെ ഹൊസ്ദുര്‍ഗ്
പൊലീസ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.